കുരുശുയുദ്ധവും ശേഷ സംഭവങ്ങളും- ഭാഗം 2

അദ്ധ്യയം 1:

ആദ്യ ഭാഗങ്ങളില്‍ നമ്മള്‍ ഉമര്‍ (റ) ജെറുസലേം കീഴടകിയ സംഭവങ്ങളും മസ്ജിദുല്‍ അഖ്‌സ നിര്‍മാണവും ആണ് ലഘു ആയി വിവരിച്ചത്.

ഈ ഭാഗങ്ങളില്‍ ഉമര്‍ (റ)വിന്‍റെ കാലശേഷവും മുതല്‍ കുരുശു യുദ്ധത്തിന്‍റെ ചരിത്രം ആണ് വിവരികുനത്.

ഉമര്‍(റ)വിന്‍റെ കാലശേഷം ഉസ്മാന്‍ (റ) ആണ് ഖലിഫ സ്ഥാനം ഏറ്റുടുത്തത്. ഉസ്മാന്‍(റ) കൊല്ലപെടുകയും ശേഷം അലി(റ)വാണ്  ഖലിഫ സ്ഥാനം ഏറ്റുടുത്തത്. അലി(റ)വിന്‍റെ കുട്ടത്തില്‍ ഉള്ള ആളുകള്‍ ആണ് കൊലപാതകത്തിന് ഉത്തരവാദി എന്ന് ഖവാരിജുകള്‍ പ്രച്ചരിപിച്ചപോള്‍ ആണ് ഒട്ടക യുദ്ധം അഥവാ സിഫിന്‍ യുദ്ധം നടന്നത്. മുസ്ലിംകള്‍ തമ്മില്‍ ആദ്യം ആയി എട്ടുമുടിയത് ഈ യുദ്ധത്തില്‍ ആണ്. ആയിഷ (റ) ഈ യുദ്ധത്തില്‍ പോരാടുകയും ശേഷം പൊതുകാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിയതും എല്ലാം നമ്മുക്ക് അറിയാം.

അലി(റ) ഖലിഫ അയപോള്‍ ശിഅകളെ സംബധിച്ചിടത്തോളം ആദ്യ ഇമാമിനെ ലഭിച്ചു എന്ന് അവര്‍ വിശ്വസികുകയും ചെയ്തു (ശിഅകളെ സംബന്ദിച്ചു മാറ്റ്‌ ഒരു ലേഖനത്തില്‍ വിഷധികരികാം ) . അവര്‍ അഹലുല്‍ ബായിതിനെ നബി (സ) സന്താധ പരമ്പരയെ   ആണ് പിന്തങ്ങുനത്. ശിയ വിശ്വാസ പ്രകാരം പന്തണ്ടാമത്തെ ഇമാം അപ്രതക്ഷന്‍ ആകുകയും ഇമാം മെഹ്ദി ആയി തിരിച്ചു വരും എന്നാണ് വിശ്വാസം.

ഖിലഫതുല്‍ റാഷിദ്‌ അലി (റ)വോടെ അവസനികുകയും . മുഹവിയ (റ) നേതൃത്തത്തില്‍ ഉമ്മയാദ് ഖിലാഫത്ത് രുപപെടുകയും ചെയ്തു. ഉമയയടിനു ശേഷം അബ്ബസിയാദ് ഖലിഫ ഭരണം വരുകയും ആണ് ചെയ്തത് . ഇസ്ലാമിന്‍റെ സുവര്‍ണ്ണ കാലഘട്ടം എന്ന് ഈ നാളുകളെ അറിയപെടുന്നു.എന്നാല്‍ അറേബ്യന്‍ രാജ്യങ്ങള്‍ വിദ്യാഭ്യാസം, ശാസ്ത്രം എന്നി മേഖലകളില്‍ കഴിവ് തെളിച്ചപോള്‍ യൂറോപിയന്‍ രാജ്യങ്ങള്‍ ഇരുട്ടില്‍( dark age ) ആണ് എന്ന് പറയപെടുന്നു .

പില്‍കാലത്ത് പല സുല്‍ത്താന്‍മാരും ഗവോര്നെര്‍മാരും ഇസ്ലാം രാജ്യങ്ങളില്‍ ഭരികുകയും ചെയ്തു പോര്‍നിരുന്നു . ഫതിമിദ്, സല്ജുക് എന്നി ഭരണകുടങ്ങള്‍ പ്രശസ്തം ആണ്C__Data_Users_DefApps_AppData_INTERNETEXPLORER_Temp_Saved Images_Age_of_Caliphs(1).png

( ചിത്രം 1: ഇസ്ലാമിക്‌ ഖിലാഫത്ത് )

കുരുശു യുദ്ധം തുടകം :

1000 ബി.സികു ശേഷം മുസ്ലിം ലോകം രാഷ്ട്രിയം ആയി പല വിഭജനത്തില്‍ ആയിരുന്നു. സിറിയ,ഇറാഖ്,പേര്‍ഷ്യ ഭാഗങ്ങള്‍ സെല്‍ജുക് സുല്‍ത്താന്‍ ആണ് ഭരണം നടത്തിയിരുന്നത്. ഈ സ്ഥലങ്ങളില്‍ ഉള്ള ഗവോര്‍നോര്‍മാര്‍ തമ്മില്‍ എന്നും തമ്മില്‍ പോരാടുക ആയിരുന്നു.

യൂറോപിയന്‍ നാടുകള്‍ അന്നു ഭരിച്ചിരുനത് റോമകാര്‍ആയിരുന്നുഎല്ലയ്പോയും സെല്‍ജുക് സുല്‍ത്താനും ആയി യുദ്ധത്തില്‍ കഴിഞ്ഞിരുന്നു. റോമന്‍ രാജാവായ അലക്സ്‌ഇഒസ്(alexios) അങ്ങനെയാണ് കാതോലികായുടെ പോപ്‌ അയ പോപ്‌ അര്‍ബന്‍ രണ്ടാമന്‍ (Pope Urban II) റോമക്കാര്‍ സഹായം നല്‍കണം എന്ന് അഭ്യര്‍ഥിച്ചു,മുസ്ലിംകളെ നശിപികുക എന്നാ പോപിന്‍റെ സ്വപ്നത്തിനു ഒരു മുതല്‍കുട്ടയിരുന്നു ഈ അഭ്യര്‍ത്ഥന.

പോപ്‌ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ക്രിസ്താനികള്‍ ഒന്നികുകയും 30,000പേര്‍ അടങ്ങിയ ആളുകള്‍ പീറ്റര്‍ എന്നാ സന്യസിയുടെയ് നേതൃത്തത്തില്‍ ജെറുസലേം ഭാഗത്ത്‌ കൊലപാതകങ്ങളും നടത്തി മുന്നേറുക ആയിരുന്നു.

 

ലക്‌ഷ്യം

യൂറോപിയന്‍ നാടുകള്‍ ഈ കാലഘട്ടത്തില്‍ ദാരിദ്യത്തിന്റെ മടിത്തട്ടില്‍ ആയിരുന്നു. അറബ് നാടുകള്‍ അപ്പോള്‍ വികനനതിന്റെയും കച്ചവടത്തിന്റെയും പരുദിസ ആയിരുന്നു.

ക്രിസ്ത്യന്‍ ജൂത മതാനുയായികള്‍ക്ക് ഇസ്ലാം ശത്രു ആണ് അവര്‍ സ്ത്രീകള്‍കും, വിധവകല്കും അടിമകള്‍കും നല്‍കിയ സംരക്ഷണം അവരെ ചോടുപികുന്നത് ആയിരുന്നു കുടാതെ അവരുടെ ലാഭ കച്ചവടങ്ങള്‍ അയ മദ്യം,പലിശ എന്നിവയേ ഇസ്ലാം പൂര്‍ണമായി നിരോടിച്ചിരുന്നു.

കച്ചവടകാരെ സംബണ്ടിചിടത്തോളം അറബികള്‍ ലോകത്തിലെ നാനാതുറകളിലും കേമ്മന്മാര്‍ ആയിരുന്നു .

എന്നാല്‍ പട്ടിണിയില്‍ കഴിഞ്ഞിരുന്ന സാധാരണകര്‍ക് ദാരിദ്യത്തില്‍ നിന്നും ഉള്ള മുക്തി ആയിരുന്നു ഈ യുദ്ധം. ഈ യുദ്ധത്തില്‍ പങ്കെടുകുന്നവര്‍ക്ക് പോപ്‌ അര്‍ബന്‍ രണ്ടാമന്‍ ടാക്സില്‍ വന്‍ ആനുകുല്യം കല്‍പികുകയും പങ്കെടുകതവര്‍ക്ക് വന്‍ ശിക്ഷയും നല്‍കിയിരുന്നു.

C__Data_Users_DefApps_AppData_INTERNETEXPLORER_Temp_Saved Images_Emblem_of_the_Papacy_SE_svg

(ചിത്രം 2: പോപ്‌ അയ പോപ്‌ അര്‍ബന്‍ രണ്ടാമന്‍ (Pope Urban II) വിന്‍റെ ചിന്ഹം)

StatueUrbanII

( ചിത്രം 3 : പോപ്‌ അര്‍ബന്‍ രണ്ടാമന്‍റെ സ്തുപം . ഫ്രാന്‍സിലെ ക്ലെര്മൌന്റ്റ് (clermont) സ്ഥിതി ചെയുന്നു . ഈ സ്തുപത്തില്‍ കൈകള്‍ ജെറുസലേം ഭാഗത്തേക്ക് ചുണ്ടുന്നത് കാണാം )

434656846

(ചിത്രം 4 : 1095 മുതല്‍  1289 വരെ നടന്ന കുരുശു യുദ്ധതിന്റെ  ഭൂപടം)

 

ജെറുസലേം യാത്രയും പിടിച്ചടകലും:

സാധാരനകരുടെ പട്ടിണിയും പ്രരബ്ദവും നിറഞ്ഞ ഈ കാലത്ത് യുദ്ധയോദ്ധകളായ മടംബികല്ക് രാജാവ് ഭൂമി പതിച്ചു നല്‍കി. ഈ യോദ്ധകളില്‍ മുതിര്‍ന്ന മടംബികള്‍ ആയിരുന്നു എല്ലാം  കൈകാര്യം ചെയ്തിരുനത്. എന്നാല്‍ ഇളയ  യോദ്ധകള്‍ക്ക് ഒന്നും ചെയാന്‍ അധികാരം ഇല്ലായിരുന്നു. അവരുടെ ചിലവുകള്‍ക്ക് ആയി അവര്‍ മോഷണവും വിടിച്ചുപാരിയും തുടങ്ങി. ഈ യോദ്ധകള്‍ പരസ്പരം യുദ്ധത്തിലും എര്‍പെട്ടിരുന്നു.ഇവര്‍ ചര്‍ച്ചിന് സ്ഥിരം തലവേദന ആയി മാറി.അങ്ങനെ ഇരികുമ്പോള്‍ ആയിരുന്നു റോമന്‍ രാജാവ് പോപിനോദ്‌ സഹായം അഭ്യര്‍തികുനത്. ഇസ്ലാമിനെ നശിപികാന്‍ വേണ്ടിയും ഈ യോദ്ധകളുടെയും സ്ഥല്യം ഇല്ലാതെ ആകുവാന്‍ വേണ്ടിയും കുരുശു യുദ്ധം പോപ്‌ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസം ഇല്ലാത്ത യൂറോപ്പ്യന്‍ ജനങ്ങളുടെ മനസ്സില്‍ പാതിരിമാര്‍  അങ്ങനെ വര്‍ഗിയ വിഷം ചിറ്റി  ഇസ്ലാം മതം ശത്രു മതം ആയി ജനങ്ങള്‍  കാണാന്‍ തുടങ്ങി.

പീറ്റര്‍ എന്നാ സന്യാസി കഷ്ടപെടുന്ന ജനങ്ങളെയും പിന്നെ യോധകളെയും ഒരുമിച്ച് കൂട്ടി ജെറുസലേമില്‍ യാത്ര തിരിച്ചു.

ഈ സംഘം വഴിനിളെ അക്രമം നടത്തിയും കൊലയും കൊലപാതകവും നടത്തി ആണ് മുന്നേറിയത്. കന്‍സ്ടന്റിനോപാല്‍ എത്തിയ ഈ സംഘത്തെ സെല്‍ജുക് സുല്‍തനിന്റെ സൈന്യം ആക്രമിച്ചു കിഴ്പെടുത്തി. എന്നാല്‍ വലിയ സൈന്യം വരുനുണ്ടായിരുന്നു.സെല്‍ജുക് ഗോവര്‍നെര്‍മാ൪ തമ്മില്‍ ഐക്യം ഇല്ലാത്തതിനാല്‍ പല സ്ഥലങ്ങളും പെട്ടെന്ന് കിഴടകുവാന്‍ സാധിച്ചു.

1099ജൂണ്‍ 7 നു കുരുശു യുദ്ധക൪ മസ്ജിദുല്‍ അഖ്‌സ അക്രമികുകയും അവിടമാകെ ചോരകളം  ആകുകയും ചെയ്തു.ഉമ൪(റ) വിനു ശേഷം അന്നു ആദ്യം ആയി പള്ളിയില്‍ നമസ്കാരമോ ബാങ്കോ നടന്നില്ല . മസ്ജിദുല്‍ അഖ്‌സയുടെ മിമ്പര്‍ അവര്‍ തകര്കുകയും ചെയ്തു. ടോം ഓഫ് റോക്കിനെ(Dome Of Rock ) അവര്‍ ക്രിസ്ത്യന്‍ പള്ളി ആകുകയും ചെയ്തു. ഈ യുദ്ധത്തെയാണ് ഒന്നാം കുരുശു യുദ്ധം എന്നു അറിയപെടുനത്.

C__Data_Users_DefApps_AppData_INTERNETEXPLORER_Temp_Saved Images_0_Saint_Pierre_l'Ermite_-_Amiens

(ചിത്രം 5 : ഫ്രാന്‍സിലെ അമിഎന്‍സ്സില്‍ സ്ഥിതി ചെയുന്ന പീറ്റര്‍  സന്യാസി യുടെ സ്തുപം )

ഉടന്‍ പ്രതിഷികുക  അടുത്ത അധ്യായം :

മുസ്ലിംകളുടെ പ്രതികരണം,സലാഹുദ്ധീന്‍ അയൂബി 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s